
വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിച്ച ആര്‍. രാമചന്ദ്രന്‍ അനുസ്‌മരണവും ആര്‍. രാമചന്ദ്രന്റെ കാവ്യലോകം എന്ന പുസ്‌തകത്തിന്റെ പ്രകാശനവും 03-08-2015 ന് വള്ളത്തോള്‍ വിദ്യാപീഠം സഭാമണ്ഡപത്തില്‍വെച്ച് നടന്നു. പി.എം. നാരായണന്‍ സ്വാഗതം പറഞ്ഞു. ശ്രീ. മാധവന്‍ അയ്യപ്പത്ത് അധ്യക്ഷത വഹിച്ചു. ശ്രീ. മാധവന്‍ അയ്യപ്പത്തില്‍നിന്നും ഹിരണ്യന്‍ പുസ്‌തകം ഏറ്റുവാങ്ങി. പ്രൊഫ. എം.എന്‍. കാരശ്ശേരി രാമചന്ദ്രന്‍ അനുസ്‌മരണപ്രഭാഷണം നടത്തി. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എസ്.കെ. വസന്തന്‍, പി. ഐവി എന്നിവര്‍ പ്രസംഗിച്ചു.