ചെറുതും വലുതുമായ പല ഗവേഷണ പ്രോജക്ടുകളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ചിലതു പൂര്‍ത്തിയാക്കിക്കഴിഞ്ഞു; ചിലത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പൂര്‍ത്തിയാക്കിയ പ്രൊജക്റ്റുകള്‍
ആദ്യത്തെ ഗവേഷണയത്നം സ്ഥാപകഡയറക്ടറായ ഡോ. കെ.എന്‍. എഴുത്തച്ഛന് 1980ല്‍ ആസൂത്രണം ചെയ്ത ‘ഗവേഷണ പദ്ധതി’ യാണ്. ഗവേഷണത്തിന്റെ മെത്തഡോളജി നിലവാരപ്പെടുത്തുന്നതിന്ന് അന്നുവരെ മലയാളത്തില്‍ ഒരു നിര്ദ്ദേശകഗ്രന്ഥവും പുറത്തിറങ്ങിയിരുന്നില്ല. അതിനാല്‍ ഒന്നാമതായി ഗവേഷണപ്രയത്നങ്ങള്ക്ക് അടിത്തറയിടുവാന്‍ പോരുന്ന നിര്ദ്ദേശകഗ്രന്ഥങ്ങള് പ്രസിദ്ധപ്പെടുത്തണമെന്ന് ഡോ. കെ. എന്‍. എഴുത്തച്ഛനും,എന്‍. വി. കൃഷ്ണവാരിയരും തീരുമാനിച്ചു. അതനുസരിച്ച് രണ്ടു കൃതികള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകളിലെ മലയാളഗവേഷകര് ഇന്നും പ്രമാണഗ്രന്ഥങ്ങളായി ഉപയോഗിച്ചു വരുന്നവയാണ് ഈ പുസ്തകങ്ങള്‍.
1. ഗവേഷണം – പ്രബന്ധരചനയുടെ തത്വങ്ങള്‍
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, 1981, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ധനസഹായത്തോടെ പ്രസിദ്ധപ്പെടുത്തി 4ാം പതിപ്പ് 2011.
2. ഗവേഷണ പദ്ധതി – ഡോ. കെ. എം. പ്രഭാകരവാരിയര്‍, 1982.
2.കാവ്യഭാഷയുടെ ഘടന
പദ്ധതി ഏറ്റെടുത്തവര്‍ : എന്‍. എന്‍. കക്കാട്, ഡോ. എം. ആര്. രാഘവവാരിയര്‍,
ഡോ. കെ. എം. പ്രഭാകരവാരിയര്‍
പ്രോജക്റ്റ് പൂര്‍ത്തിയാക്കി സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ :
1. വടക്കന്‍പാട്ടുകളുടെ പണിശാല : ഡോ. എം. ആര്. രാഘവവാരിയര്‍, 1982.
2. കവിതയും പാരമ്പര്യവും : എന്‍. എന്‍. കക്കാട്, 1984.
3. കവിതയിലെ ഭാഷ : ഡോ. കെ. എം. പ്രഭാകരവാരിയര്‍ 1984
ഇവ പുസ്തകരൂപത്തില്‍ അതാതു വര്‍ഷം പ്രസിദ്ധീകരിച്ചു.
3. വള്ളത്തോള്‍ കവിത.
പദ്ധതി ഏറ്റെടുത്ത് : ഫ്രൊഫ. തായാട്ട് ശങ്കരന്.
പ്രോജക്ട് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ച കൃതി : വള്ളത്തോള്‍ – നവയുഗത്തിന്റെകവി, 1986.
4.മലബാറിന്റെ ചരിത്രം – കോഴിക്കോട്ടെ സാമൂതിരിമാര്‍
പദ്ധതി ഏറ്റെടുത്തത് ഡോ. എന്‍. എം. നമ്പൂതിരി
ഗവേഷണ ഫലമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ .
1. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ – ഡോ. എന്‍. എം. നമ്പൂതിരി, 1987.
2. വെള്ളയുടെ ചരിത്രം – എഡിറ്റര്‍ : ഡോ. എന്‍. എം. നമ്പൂതിരി , 1987.
5. കേരള ചരിത്രം – പുതിയ സമീപനം
ഗവേഷകര്‍ : ഡോ. എം. ആര്. രാഘവവാരിയര്‍, ഡോ. രാജന് ഗുരുക്കള്‍ ( എം. ജി.സര്‍വകലാശാല), ഡോ. എസ്. കെ. വസന്തന്.
ഗവേഷണഫലമായി പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ :
1. കേരളീയത ചരിത്രമാനങ്ങള്‍ ; ഡോ. എം. ആര്. രാഘവവാരിയര്‍ , 1990.
2. കേരള ചരിത്രം : ഡോ. എം. ആര്. രാഘവവാരിയര്‍, ഡോ. രാജന് ഗുരുക്കള്‍,1991. ( 8-ാം പതിപ്പ് 2011)
3. നമ്മള് നടന്ന വഴികള്‍ : ഡോ. എസ്. കെ. വസന്തന്
6.മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് കോട്ടക്കല്‍ പി. വി. കൃഷ്ണവാരിയരുടെ സംഭാവന.
ഗവേഷകന് : പ്രൊ. സി. കെ. മൂസ്സത്
ഗവേഷണ ഫലമായി തെയ്യാറാക്കി പ്രസിദ്ധം ചെയ്ത പുസ്തകം :
കവികുലഗുരു പി. വ്. കൃഷ്ണവാരിയര്‍, 1990.
7. താരതമ്യസാഹിത്യം.
ഗവേഷകന് : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
ഗവേഷണഫലമായി തയ്യാറാക്കിയ കൃതികള്‍ :
1. സാഹിത്യമീമാംസ – താരതമ്യ പരിപ്രേക്ഷ്യം, 1999.
2. താരതമ്യ സാഹിത്യ പരിചയം, 2000.
8. മലയാളഭാഷയുടെ ഘടനയും ചരിത്രവും
ഗവേഷകന് : ഡോ. കെ.എം. പ്രഭാകരവാരിയര്‍
ഗവേഷണഫലമായി തെയ്യാറാക്കി പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍:
1. മലയാളവ്യാകരണസമീക്ഷ, 1998
2. ഭാഷാവലോകനം 1999
3. ഭാഷാശാസ്ത്രവിവേകം, 2002.
4. മലയാളം : മാറ്റവും വളര്‍ച്ചയും,2004
9. ശൈലീവിജ്ഞാനം – സിദ്ധാന്തവും പ്രയോഗവും.
പദ്ധതി ഏറ്റെടുത്തവര്‍ : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി,
ഡോ. എം. ആര്. രാഘവ വാരിയര്‍, ഡോ. അനില്‍ വള്ളത്തോള്‍.
ഗവേഷണം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ച പഠനങ്ങള്‍ :
1. ശൈലീവിജ്ഞാനം സമകാലപഠനങ്ങള്‍, പ്രസാധനം : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എം. ആര്. രാഘവവാരിയര്‍, 1984.
2. വള്ളത്തോളിന്റെ കാവ്യശൈലി. ഡോ. അനില്‍ വള്ളത്തോള്‍, 1997.
13. പ്രാചീന രേഖകളുടെ ഡിജിറ്റല്‍ കോപ്പി തെയ്യാറാക്കല്‍.
സര്‍വകലാശാലകള്‍, മറ്റു ഗവേഷണകേന്ദ്രങ്ങള്‍, ആര്‍ക്കൈവ്സ്, പഴയ തറവാടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള താളയോലഗ്രന്ഥങ്ങള് മുതലായ പ്രാചീനരേഖകള്‍, ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുന്നവ പോലും, കാലപ്പഴക്കത്താല്‍ പൊടിഞ്ഞും, അക്ഷരങ്ങള്‍ മാഞ്ഞും നശിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിതലമുറയ്ക്കുവേണ്ടി ഈ സംസ്കാരസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള എളുപ്പവഴി ഡിജിറ്റല്‍ പകര്‍പ്പുകളെടുത്തു സൂക്ഷിക്കുക എന്ന ആധുനികസാങ്കേതികവിദ്യയാണ്. സാഹിത്യ – സാംസ്കാരിക – ചരിത്രഗവേഷണത്തിന്നുള്ള ഉപാദാനസാമഗ്രികള്‍ സംഭരിക്കുന്നതിന്ന് വള്ളത്തോള്‍ വിദ്യാപീഠം ഈ വിധം ഡിജിറ്റല്‍ പകര്‍പ്പെടുക്കുന്ന ഒരു ദീര്‍ഘകാലപദ്ധതി ആരംഭിച്ചുട്ടുണ്ട്.
മഹാകവി വള്ളത്തോള്‍ സ്വന്തം കൈപ്പടയില്‍ എട്ടു നോട്ടുപുസ്തകങ്ങളിലായി എഴുതിവെച്ചിട്ടുള്ള കവിതകളുടെ ഡിജിറ്റല്‍ പകര്‍പ്പെടുത്ത് കോംപോക്റ്റ് ഡിസ്ക്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
വിദ്യാപീഠം ഗ്രന്ഥശാലയിലെ പ്രാചീനരേഖകളുടെ പകര്‍പ്പെടുത്തു കഴിഞ്ഞാല്‍ മറ്റു താളിയോലഗ്രന്ഥശേഖരങ്ങളില് (ഉടമസ്ഥരുടെ സമ്മതത്തോടെ) ഡിജിറ്റല്‍ പകര്‍പ്പുണ്ടാക്കുന്ന പദ്ധതി ഏറ്റെടുക്കുന്നതാണ്. ഇതിന്നു മുന്നോടിയായി, പഴയ രേഖകളും ഗ്രന്ഥങ്ങളും എവിടെയെല്ലാം ലഭ്യമാണെന്ന് ഒരു സര്‍വ്വെ നടത്തി വരുന്നുണ്ട് ഈ പദ്ധതി നയിക്കുന്നവര്‍ ഡോ. എം. ആര്. രാഘവവാരിയര്‍, ഡോ. കെ. വി. ദിലീപ്കുമാര്, ഡോ. എസ്. നാരായണന്, ഡോ. എസ്. കെ. വസന്തന്.
12. സാമൂതിരി ചരിത്ര രേഖകല്‍ – പ്രസാധന പദ്ധതി.
” കോഴിക്കോടന്‍ ഗ്രന്ഥവരി” എന്ന പരമ്പരയില്‍ പല വാള്യങ്ങളായി സുപ്രധാനമായ ചരിത്ര രേഖകള്‍ എഡിറ്റു ചെയ്ത് പഠനത്തോടു കൂടി പ്രസിദ്ധീകരിക്കുന്ന പ്രോജക്റ്റ്. പദ്ധതി ഏറ്റെടുത്തവര്‍ : ഡോ. എന്‍. എം. നമ്പൂതിരി, ഡോ. എം. ആര്. രാഘവവാരിയര്‍. കോഴിക്കോടന്‍ ഗ്രന്ഥവരി പരമ്പരയുടെ ജനറല്‍ എഡിറ്റര്‍ : ഡോ. എന്‍. എം. നമ്പൂതിരി.
തെയ്യാറാക്കി പ്രസിദ്ധീകരിച്ച വാള്യങ്ങള്‍ :
1. വാള്യം 1- സ്ഥാനാരോഹണം ചടങ്ങുകള്‍, എഡിറ്റര്‍ :ഡോ. എം. ആര്. രാഘവവാരിയര്‍, 2004.
2. വാള്യം 2 – മാമാങ്കം രേഖകള്‍, എഡിറ്റര്‍ : ഡോ. എന്‍. എം. നമ്പൂതിരി 2005.
തയ്യാറാക്കിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്തവ:
1. വാള്യം 3 – തൈപ്പൂയം രേഖകള്‍. എഡിറ്റര്‍ : ഡോ. എന്‍. എം. നമ്പൂതിരി(അച്ചടിയില്‍)
2. ചേരിക്കല്‍ കണക്കുകള്‍. എഡിറ്റര്‍ : എം. ആര്. രാഘവവാരിയര്‍ (അച്ചടിയില്‍)
10. സാഹിത്യ രചനാതത്ത്വങ്ങള് – കവിത
പദ്ധതി ഏറ്റെടുത്തവര്‍ : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി,
അക്കിത്തം അച്യുതന് നമ്പൂതിരി
തെയ്യാറാക്കി പ്രസിദ്ധം ചെയ്ത പഠനങ്ങള്‍:
1. കവികണ്ഠാഭരണം – ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, 1998.
2. കവിതയിലെ വൃത്തവും ചതുരവും – അക്കിത്തെ അച്യുതന് നമ്പൂതിരി, 2004.
11. ഭാരതീയ സാഹിത്യശാസ്ത്രം.
പദ്ധതി ഏറ്റെടുത്തവര്‍ : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ. വി. ദിലീപ്കുമാര്, ഡോ. എസ്. നാരായണന്.
തയ്യാറാക്കി പ്രസിദ്ധീകരിച്ചു കഴിഞ്ഞ പഠനങ്ങള്‍ :
1. രീതിദര്‍ശനം : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, 1983.
2. അലങ്കാരസംക്ഷേപം. ഡോ. എസ്. നാരായണന്, 1985.
3. അലങ്കാരശാസ്ത്രശബ്ദാവലി : ഡോ. കെ. വി. ദിലീപ്കുമാര് 1992.
4. ഭാരതീയ സാഹിത്യ ദര്‍ശനം – ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, 2006.
5. വക്രോക്തി ജീവിതം – കുന്തകാചാര്യന്റെ വിശ്രുതമായ അലങ്കാരഗ്രന്ഥത്തിന്റെ മൂലവും പരിഭാഷയും പഠനവും പുരോഗമിക്കുന്ന പദ്ധതി – ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, 2010.
പുരോഗമിക്കുന്ന പദ്ധതി:
6. ധ്വന്യാലോകലോചനം – ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകവും അഭിനവഗുപ്തന്റെ ലോചനവ്യാഖ്യാനവും. മൂലവും പരിഭാഷയും പഠനവും : ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ( 2013 ല്‍ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകും ).
13. പ്രാചീന രേഖകളുടെ ഡിജിറ്റല്‍ കോപ്പി തെയ്യാറാക്കല്‍.
സര്‍വകലാശാലകള്‍, മറ്റു ഗവേഷണകേന്ദ്രങ്ങള്‍, ആര്‍ക്കൈവ്സ്, പഴയ തറവാടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള താളയോലഗ്രന്ഥങ്ങള് മുതലായ പ്രാചീനരേഖകള്‍, ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുന്നവ പോലും, കാലപ്പഴക്കത്താല്‍ പൊടിഞ്ഞും, അക്ഷരങ്ങള്‍ മാഞ്ഞും നശിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിതലമുറയ്ക്കുവേണ്ടി ഈ സംസ്കാരസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള എളുപ്പവഴി ഡിജിറ്റല്‍ പകര്‍പ്പുകളെടുത്തു സൂക്ഷിക്കുക എന്ന ആധുനികസാങ്കേതികവിദ്യയാണ്. സാഹിത്യ – സാംസ്കാരിക – ചരിത്രഗവേഷണത്തിന്നുള്ള ഉപാദാനസാമഗ്രികള്‍ സംഭരിക്കുന്നതിന്ന് വള്ളത്തോള്‍ വിദ്യാപീഠം ഈ വിധം ഡിജിറ്റല്‍ പകര്‍പ്പെടുക്കുന്ന ഒരു ദീര്‍ഘകാലപദ്ധതി ആരംഭിച്ചുട്ടുണ്ട്.
മഹാകവി വള്ളത്തോള്‍ സ്വന്തം കൈപ്പടയില്‍ എട്ടു നോട്ടുപുസ്തകങ്ങളിലായി എഴുതിവെച്ചിട്ടുള്ള കവിതകളുടെ ഡിജിറ്റല്‍ പകര്‍പ്പെടുത്ത് കോംപോക്റ്റ് ഡിസ്ക്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
വിദ്യാപീഠം ഗ്രന്ഥശാലയിലെ പ്രാചീനരേഖകളുടെ പകര്‍പ്പെടുത്തു കഴിഞ്ഞാല്‍ മറ്റു താളിയോലഗ്രന്ഥശേഖരങ്ങളില് (ഉടമസ്ഥരുടെ സമ്മതത്തോടെ) ഡിജിറ്റല്‍ പകര്‍പ്പുണ്ടാക്കുന്ന പദ്ധതി ഏറ്റെടുക്കുന്നതാണ്. ഇതിന്നു മുന്നോടിയായി, പഴയ രേഖകളും ഗ്രന്ഥങ്ങളും എവിടെയെല്ലാം ലഭ്യമാണെന്ന് ഒരു സര്‍വ്വെ നടത്തി വരുന്നുണ്ട് ഈ പദ്ധതി നയിക്കുന്നവര്‍ ഡോ. എം. ആര്. രാഘവവാരിയര്‍, ഡോ. കെ. വി. ദിലീപ്കുമാര്, ഡോ. എസ്. നാരായണന്, ഡോ. എസ്. കെ. വസന്തന്.
14. പ്രാദേശിക ചരിത്ര പഠനം.
പഴയ രീതിയിലുള്ള രാജ്യചരിത്രത്തിന്റെ സ്ഥാനത്ത് ഇന്ന് ഓരോ പ്രദേശത്തിന്റെയും, ചരിത്രം, രാഷ്ട്രീയ ചരിത്രം, സാംസ്ക്കാരിക വിശേഷങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, സാമൂഹികഘടന, കൃഷി, വാണിജ്യം, ജീവിതരീതി ഇത്യാദി) പ്രാധാന്യം നേടിവരികയാണ്. ചരിത്രഗവേഷകരുടെ ശ്രദ്ധ പ്രാദേശികചരിത്രത്തിലേയ്ക്ക് തിരിയേണ്ടുന്ന കാലഘട്ടമാണിത്.
പ്രാദേശിക ചരിത്രം സാംസ്ക്കാരിക – ടൂറിസം എന്ന ടൂറിസത്തിന്റെ പുതിയ ശാഖയ്ക്ക് പരിപോഷണം നല്കുന്നു. പ്രാദേശിക ചരിത്രം സംബന്ധിച്ച് മൂന്നു ദിവസത്തെ സെമിനാര്‍ – കം. – വര്‍ക്ക്ഷാപ്പ് വള്ളത്തോള്‍ വിദ്യാപൂഠം നടത്തുകയുണ്ടായി.
ഈ വിഷയത്തിലുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടവര്‍ : ഡോ. കെ. എന്‍. ഗണേശ്,
ഡോ. എം. ആര്. രാഘവവാരിയര്‍,
ഡോ. കെ. വി. ദിലീപ്കുമാര്,
ഡോ. രാജന് ചുങ്കത്ത്.
ആനമുടിയില്നിന്നുത്ഭവിച്ച് പൊന്നാനി അഴിമുഖത്തു ചേരുന്ന ഭരതപ്പുഴയുടെ ഗതിയും തീരപ്രദേശങ്ങളുടെ സാംസ്ക്കാരിക – രാഷ്ട്രീയ ചരിത്രവും ഡോ. രാജന് ചുങ്കത്തിന്റെ പ്രിയപ്പെട്ട വിഷയമാണ്. മണല്‍ക്കൊള്ളക്കാരുടെ ആര്‍ത്തിയുടെ ഫലമായി വറ്റിവരണ്ടു നീര്‍ച്ചാലായ ഈ പുഴയുടെ പഴയതും, പുതിയതുമായ അനേകം ദൃശ്യങ്ങളും സാംസ്ക്കാരിക ചരിത്രമുദ്രകളും ചേര്‍ത്തിണക്കി, ഒരു കോഫി – ടേബില്‍ – ആല്‍ബം തെയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Nila – Through Time and Space – A collection of 217 multi – colour photgraphs with narration in English ( Printed in Art paper. Price : Rs. 1000 / -), 2005.
concept and photography : Dr. Rajan chungath
Narration in English : N. Gopalakrishnan, I. R. S.
Requiem for a River : M.T. Vasudevan Nair
Foreword : M. Sivasankar IAS.
15. പ്രാചീനമണിപ്രവാളം – വിമര്ശാത്മകപഠനം.
പദ്ധതി ഏറ്റെടുത്തവര്‍ : ചാത്തനാത്ത് അച്യുതനുണ്ണി, എം. ആര്. രാഘവവാരിയര്‍.
പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചവ:
1. മണിപ്രവാളലഘുകാവ്യങ്ങള്- വ്യാഖ്യാനവും പഠനവും.
2. കോകസന്ദേശം – വ്യാഖ്യാനവും പഠനവും.
തുടര്‍ന്നുകൊണ്ടിരിക്കുന്ന പദ്ധതി:
1. ലീലാതിലകം – പ്രാചീന മണിപ്രവാളം
2. ലക്ഷണ ഗ്രന്ഥം. സംസ്കൃതത്തിലുള്ള മൂല കൃതിയുടെ മലയാള പരിഭാഷ, വിശദമായ വ്യാഖ്യാനവും, വിമര്‍ശാത്മക പഠനം.
16. പ്രാചീന ലിപി വിജ്ഞാനം.
പദ്ധതി ഏറ്റെടുത്തത്. ഡോ. എം. ആര്. രാഘവവാരിയര്‍.
പൂര്‍ത്തിയാക്കി. 2012 ല്‍ തന്നെ പ്രസിദ്ധീകരിക്കും. പ്രാചീനലിപികള്‍ പഠിക്കൂവാന് ആഗ്രഹിക്കുന്ന ഗവേഷകര്‍ക്ക് അത്യന്തം പ്രയോജനപ്രദം.